ഫുട്ബോള്‍ താരം ലിയോണല്‍ മെസ്സി വിവാഹിതനാവുന്നു. ബാല്യകാല സഖിയായ ആന്റെനോള റൊക്കൂസോയാണ് വധു.
ഒമ്പത് വര്‍ഷമായി ഒരുമിച്ച് ജീവിക്കുന്ന ഇവര്‍ക്ക് രണ്ട് മക്കളുണ്ട്. നാലു വയസ്സുകാരന് തിയാഗോയും ഒരു വയസ്സുകാരന് മാതേയോയും. മെസ്സിയുടെ മുപ്പതാം പിറന്നാള്‍ ദിനമായ ജൂലൈ 24 നാണ് വിവാഹമെന്നാണ് സൂചന.
ഒമ്പതാം വയസ്സിലാണ് മെസ്സി റൊക്കൂസോയെ പരിചയപ്പെട്ടത്. മോഡലിംഗില്‍ സജീവമായിരുന്ന റൊക്കൂസോ 2008ല്‍ മെസ്സിക്കൊപ്പം ബാഴ്സലോണയിലേക്ക് താമസം മാറ്റുകയായിരുന്നു. റൊക്കൂസോയുടെ സഹോദരനാണ് വിവാഹക്കാര്യം വെളിപ്പെടുത്തിയത്.