മൂന്ന് ദിവസം കൊണ്ട് 100 കോടി പിന്നിട്ട് ദംഗല്‍

മിസ്റ്റര്‍ പെര്‍ഫെക്ഷനിസ്റ്റ് എന്ന് ആമിറിനെ വിളിക്കാന്‍ കാരണം എന്തെന്ന് വ്യക്തമാക്കുകയാണ് ദംഗല്‍. ചിത്രത്തെ ഇരു കൈയും നീട്ടി ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. പുറത്തിറങ്ങി വെറും മൂന്ന് ദിവസത്തിനുള്ളില്‍ 100 കോടി പിന്നിട്ടിരിക്കുകയാണ് ദംഗല്‍.

ഏറ്റവും വേഗം 100 കോടി ക്ലബില്‍ ഇടപിടിച്ച ചിത്രം എന്ന റെക്കോര്‍ഡ് ഇനി ദംഗലിനാണ്. ഒരു ദിവസം കൊണ്ട് ഏറ്റവുമധികം തുക വാരിക്കൂട്ടിയ ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. ക്രിസ്മസ് ദിനത്തില്‍ മാത്രം ചിത്രം വാരിക്കൂട്ടിയത് 41.25 കോടിയാണ്. ഇതോടെ ചിത്രം വാരിയെടുത്തത് 104.25 കോടിയാണ്.

സമൂഹത്തിലെ എല്ലാ എതിര്‍പ്പുകളേയും മറികടന്നുകൊണ്ട് പെണ്‍മക്കളെ ഗുസ്തി പരിശീലിപ്പിച്ച് സ്വര്‍ണമെഡലിന് അര്‍ഹനാക്കിയ മഹാവീര്‍ സിംഗിന്റെ കഥയാണ് ചിത്രം പറയുന്നത്.