വിവാഹ വാര്‍ത്തകളുടെ പേരില്‍ ശക്തമായി പ്രതികരിക്കുകയും നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്ത താരമാണ് നടി ഭാവന. വിവാഹ സംബന്ധമായ വാര്‍ത്തകള്‍ പ്രചരിച്ചപ്പോള്‍, ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് എതിരെ നിയമ നടപടി സ്വീകരിക്കുമെന്നുവരെ ഭാവന പറഞ്ഞു. എന്നാല്‍ മകളുടെ വിവാഹം ഉറപ്പിച്ചതായി ഇപ്പോള്‍ പ്രതികരിക്കുകയാണ് ഭാവനയുടെ അമ്മ.
വിവാഹ തീയതി നിശ്ചയിച്ചെന്ന തരത്തിലുള്ള വാര്‍ത്തകള്‍ തെറ്റാണെന്ന് ഭാവനയുടെ അമ്മ പറയുന്നു. കന്നട നിര്‍മ്മാതാവ് നവിനെയാണ് ഭാവന വിവാഹം ചെയ്യുന്നത്. ജീവിച്ചിരുന്നപ്പോള്‍ അച്ഛന്‍ തന്നെയാണ് വിവാഹം ഉറപ്പിച്ചതെന്ന് ഭാവനയുടെ അമ്മ പറയുന്നു. തീയതി നിശ്ചയിച്ചാല്‍ ഭാവന തന്നെ അത് അറിയിക്കുന്നതാണ്. വിവാഹ ശേഷം അഭിനയിക്കുമോ എന്നതും അവരുടെ തീരുമാനമാണെന്നും അമ്മ പറയുന്നു. പ്രമുഖ മാധ്യമത്തോട് പ്രതികരിക്കുകയായിരുന്നു അവര്‍.
താന്‍ ഒരാളുമായി പ്രണയത്തിലാണെന്ന് ഭാവന മുമ്പ് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ആള്‍ ആരാണെന്ന് ഭാവന പറഞ്ഞിരുന്നില്ല. 2012 ല്‍ റോമിയോ എന്ന കന്നഡ ചിത്രത്തിനിടെയാണ് നവീനും ഭാവനയും പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും പ്രണയത്തിലാവുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.