തെന്നിന്ത്യന്‍ താരറാണി നയന്‍താരയും സംവിധായകന് വിഘ്നേഷ് ശിവനും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പുറത്തെത്തിയിട്ട് നാളുകളായി. പല പരിപാടിക്കും ഇരുവരും ഒന്നിച്ച് ഉണ്ടാകാറുണ്ട്. ആഘോഷങ്ങളിലും ഇരുവരും ഒന്നിച്ചാണ്. രുവോണനാളില് ആരാധകര്‍ക്ക് ഓണാശംസകള്‍ അറിയിച്ചു കൊണ്ട് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഇരുവരുടെയും ഫോട്ടോ വൈറലായിരുന്നു.
കഴിഞ്ഞ ദിവസം നയന്‍സിന്റെ 32-ാം ജന്മദിനമായിരുന്നു. ജന്മദിനത്തിലും വിഘ്നേഷിനൊപ്പമായിരുന്നു നയന്‍സിന്റെ ആഘോഷം. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളിലെത്തി.
And then.. Wen U see that smile
&u know she is happy
Everythin else! Makes sense
#HBDNayanthara #StayBlessed
EasilyThe #BestDayEver
pic.twitter.com/rGFp5eSTm7
— Vignesh ShivN (@VigneshShivN) November 18, 2016