ഷങ്കര്‍-രജനീകാന്ത് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് 2.0. യന്തിരന്റെ രണ്ടാം ഭാഗം 2.0യുടെ ഫസ്റ്റ്ലുക്ക് ലോഞ്ച് ഞായറാഴ്ച്ച മുംബൈയില്‍ വെച്ച് നടന്നിരുന്നു. ചടങ്ങിന് വേണ്ടി മാത്രം ആറ് കോടി രൂപയാണ് അണിയറപ്രവര്‍ത്തകര്‍ ചിലവഴിച്ചത്. ആകാംഷയോടെ കാത്തിരുന്ന ഫസ്റ്റലുക്കിന് ശേഷം ടീസറിനായുള്ള കാത്തിരിപ്പിനിടെ അണിയറ പ്രവര്‍ത്തകരെയും ആരാധകരെയും ഞെട്ടിച്ച് 2.0 ടീസര്‍ എന്ന പേരില്‍ വീഡിയോ വ്യാപകായി പ്രചരിക്കുന്നു.
സ്വകാര്യ പ്രദര്‍ശനത്തിനിടെ സ്ക്രീനില്‍ നിന്ന് ഷൂട്ട് ചെയ്ത രീതിയിലുള്ള വീഡിയോ ആണ് പ്രചരിക്കുന്നത്. ഇതിനെതിരെ പ്രതികരിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ തയ്യാറായിട്ടില്ല.