സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവത്തിന് മണ്ണാർക്കാട് ഒരുങ്ങി; ലോഗോ പ്രകാശനം ചെയ്തു

ഏഷ്യയിലെ ഏറ്റവും വലിയ സ്‌കൂൾ ശാസ്ത്രമേളയായ മുപ്പതാമത് കേരള സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവത്തിന് മണ്ണാർക്കാട് ആതിഥേയത്വം വഹിക്കുന്നു. നവംബർ 17 മുതൽ 21 വരെ നടക്കുന്ന മഹാമേളയുടെ ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. ഏഴായിരത്തിലധികം വിദ്യാർത്ഥി പ്രതിഭകൾ പങ്കെടുക്കുന്ന മേളയ്‌ക്കായി മണ്ണാർക്കാട് പൂർണസജ്ജമായിക്കഴിഞ്ഞു.

ശാസ്ത്രോത്സവത്തിന്റെ ലോഗോ പ്രകാശനവും സ്വാഗതസംഘം അവലോകന യോഗ ഉദ്ഘാടനവും നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയർ സെക്കൻഡറി സ്‌കൂളിൽ വച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ നിർവഹിച്ചു.

ഗണിതം, ശാസ്ത്രം, സാമൂഹ്യശാസ്ത്രം, പ്രവൃത്തിപരിചയം, ഐ.ടി. തുടങ്ങിയ വിവിധ മേഖലകളിൽ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും. മത്സരങ്ങൾക്കൊപ്പം വൈവിധ്യമാർന്ന പ്രദർശനങ്ങളും, സ്കിൽ ഫെസ്റ്റിവലും, കരിയർ ഫെസ്റ്റും സംഘടിപ്പിക്കും. എല്ലാ ദിവസവും കലാ-സാംസ്കാരിക പരിപാടികളും അരങ്ങേറും. മേളയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ആവശ്യമായ താമസ-ഭക്ഷണ സൗകര്യങ്ങളും വിപുലമായ ഗതാഗത ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ഹരിതചട്ടം പൂർണമായും പാലിച്ചായിരിക്കും ശാസ്ത്രോത്സവം സംഘടിപ്പിക്കുന്നത്.