ചേര്‍ത്തലയിൽ തെരുവുനായയുടെ കടിയേറ്റ വയോധിക പേവിഷബാധയേറ്റ് മരിച്ചു. കടക്കരപ്പള്ളി പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ വടക്കേ കണ്ടത്തില്‍ ലളിതയാണ് മരിച്ചത്. ഒരാഴ്ച മുമ്പ് വീട്ടുമുറ്റത്ത് നിന്നും മീന്‍ വെട്ടിക്കൊണ്ടിരിക്കുമ്പോള്‍ തെരുവുനായയുടെ കടിയേല്‍ക്കുകയായിരുന്നു. ചെറിയ പട്ടിയായതിനാല്‍ പരിക്ക് നിസ്സാരമാക്കി തുടര്‍ ചികിത്സകള്‍ നടത്തിയില്ല. വ്യാഴാഴ്ച പേവിഷബാധയുടെ രോഗലക്ഷണങ്ങള്‍ ഇവർ കാണിച്ചതോടെ തുറവൂര്‍ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജിലും ചികിത്സ തേടിയെങ്കിലും വെളളിയാഴ്ചയോടെ മരണം സംഭവിക്കുകയായിരുന്നു. ലളിതയുടെ മരണത്തെ തുടര്‍ന്ന് ഇവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടിരുന്നവര്‍ക്ക് ആരോഗ്യ വകുപ്പ് പേവിഷ പ്രതിരോധ വാക്സിന്‍ നല്‍കി. ഇവര്‍ നിരീക്ഷണത്തിലാണ്.